
ചേർത്തല:വയലാർ ഗ്രാമ പഞ്ചായത്ത് വികസന സെമിനാർ വയലാർ മദ്ധ്യം എസ്.എൻ.ഡി.പി ഹാളിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എസ്.ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓമന ബാനർജി അദ്ധ്യക്ഷയായി. വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ഇന്ദിരാ ജനാർദ്ദനൻ റിപ്പോർട്ട് അവതരിപ്പിച്ചു.വൈസ് പ്രസിഡന്റ് എം.ജി. നായർ,ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ വി.കെ.സാബു,ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ യു.ജി.ഉണ്ണി, ബീന തങ്കരാജ്,ജനപ്രതിനിധികളായ എസ്.പി. ബാബു, അർച്ചന ഷൈൻ, ഗ്രാമപഞ്ചായത്തംഗങ്ങൾ സെക്രട്ടറി പി.എ.ക്ലീറ്റസ്,ആസൂത്രണ സമിതി വൈസ്‌ചെയർമാൻ സി. രാജപ്പൻ, സി.ഡി.എസ് ചെയർപേഴ്സൺ സേതു ലക്ഷ്മി എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |