
മുഹമ്മ: കിഫ്ബി പദ്ധതിയിൽ 1.63 കോടി രൂപ അനുവദിച്ച് നിർമ്മിക്കുന്ന മണ്ണഞ്ചേരി ഫിഷ്മാർക്കറ്റിന്റെ നിർമ്മാണദ്ഘാടനം മന്ത്രി വി.അബ്ദുറഹിമാൻ നിർവ്വഹിച്ചു. പി.പി.ചിത്തരഞ്ജൻ എം.എൽ.എ അധ്യക്ഷത വഹിച്ചു.മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. അജിത്കുമാർ സ്വാഗതം പറഞ്ഞു.ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി മുഖ്യപ്രഭാഷണം നിർവഹിച്ചു. കെ.എസ്.സി.എ.ഡി.സി എക്സി. എഞ്ചിനീയർ രമേഷ് റിപ്പോർട്ട് അവതരിപ്പിച്ചു.ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി.മഹീന്ദ്രൻ, ജില്ലാ പഞ്ചായത്ത് അംഗം ആർ. റിയാസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ. ജുമൈലത്ത്, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ എം.എസ്. സന്തോഷ്, കെ.പി.ഉല്ലാസ്, പഞ്ചായത്ത് അംഗം ബഷീർ മാക്കിണിക്കാട്, പഞ്ചായത്ത് സെക്രട്ടറി സി.എസ്. ഷെയ്ക്ക് ബിജു തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |