
ചെന്നിത്തല: അടുപ്പിൽ നിന്ന് തീ പടർന്ന് ഓട് മേഞ്ഞ വിറക്പുര കത്തിനശിച്ചു. ചെന്നിത്തല തെക്ക് വാഴക്കൂട്ടത്തിൽ ജോർജ് തോമസിന്റെ വീട്ടിലെ വിറക് പുരയാണ് കത്തി നശിച്ചത്. 15 അടി നീളവും 12 അടി വീതിയുമുള്ള വിറക്പുരയുടെ ഒരു ഭാഗത്ത് അടുപ്പ് കൂട്ടി പാചകം ചെയ്തിരുന്നു. ഇതിൽ നിന്ന് തീ പടർന്നതിനെ തുടർന്ന് വിറക്പുരയുടെ മുക്കാൽ ഭാഗവും കത്തി നശിച്ചു. മാവേലിക്കരയിൽ നിന്ന് അഗ്നി രക്ഷാ സേനയെത്തി തീ അണച്ചതിനാൽ സമീപ ഭാഗങ്ങളിലേക്ക് പടരാതെ തടയാനായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |