
മാന്നാർ: പരുമല പാലച്ചുവട് ജംഗ്ഷന് സമീപത്തുള്ള ഇടറോഡിൽ ബൈക്ക് കത്തിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ പുലർച്ചെ രണ്ടര മണിയോടു കൂടിയാണ് സംഭവമെന്ന് നാട്ടുകാർ പറഞ്ഞു. സമീപത്തുള്ള വീട്ടിലെ കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനായി ആളുകൾ വീടിനു പുറത്തിറങ്ങിയപ്പോഴാണ് തീ കത്തുന്നത് കണ്ടത്. ഉടൻതന്നെ പുളിക്കീഴ് പൊലീസിൽ വിവരമറിയിക്കുകയും സ്ഥലത്തെത്തി തീ അണച്ചെങ്കിലും ബൈക്ക് പൂർണമായി കത്തിയമർന്നു. .സമീപത്തുള്ള കടയിലെ സി.സി ടി.വി ക്യാമറകളും നശിപ്പിച്ചിട്ടുണ്ട്. ബൈക്ക് കത്തിച്ച സംഭവത്തിന് പിന്നിലെ ദുരൂഹത കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |