ചാരുംമൂട് : കരിമുളയ്ക്കൽ ദേശസേവിനി ഗ്രന്ഥശാലയുടെ പ്ലാറ്റിനം ജൂബിലി ഉദ്ഘാടന സമ്മേളനം 18 ന് വൈകിട്ട് 4 ന് ഗ്രന്ഥശാല അങ്കണത്തിൽ നടക്കും. സാഹിത്യകാരൻ ചുനക്കര ജനാർദ്ദനൻ നായർ ഉദ്ഘാടനം ചെയ്യും. കേന്ദ്രസർക്കാരിന്റ അടൽ സമ്മാൻ സമാരോ - 2024 അവാർഡ് ജേതാവ് മുംബയ് സുപ്രീം അലയേഡ് സർവീസസ് മാനേജിംഗ് ഡയറക്ടറും, ദേശസേവിനി ഗ്രന്ഥശാല രക്ഷാധികാരിയുമായ ബെന്നി ജോർജിനെ ആദരിക്കും. സാമൂഹ്യ. സാഹിത്യ. സാംസ്കാരിക വ്യക്തിത്വങ്ങൾ പങ്കെടുക്കുമെന്ന് സംഘാടക സമിതി പ്രസിഡന്റ് സോമൻ നായർ, ജനറൽ കൺവീനർ അഡ്വ.കെ.സണ്ണിക്കുട്ടി എന്നിവർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |