തുറവൂർ : ദേശീയപാതയിൽ ഭർത്താവുമൊത്ത് സ്കൂട്ടറിൽ സഞ്ചരിക്കവെ യുവതിയുടെ സ്വർണ്ണമാല ബൈക്കിലെത്തിയ യുവാവ് പൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞു. ചേർത്തല മുനിസിപ്പാലിറ്റി 22-ാം വാർഡ് തെക്കേ പുത്തേഴത്ത് രജീഷ് കുമാറിന്റെ ഭാര്യ മഞ്ജുവിന്റെ (42) മൂന്നര പവന്റെ മാലയാണ് കവർന്നത്. പൊട്ടിച്ചെടുത്ത മാലയുമായി മോഷ്ടാവ് ബൈക്ക് അതിവേഗത്തിൽ ഓടിച്ച് രക്ഷപ്പെടുകയായിരുന്നു. തുറവൂർ പുത്തൻചന്ത ജംഗ്ഷന് തെക്കുവശം വ്യാഴാഴ്ച രാത്രി എട്ടോടെയായിരുന്നു സംഭവം. കുത്തിയതോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |