ആലപ്പുഴ: മാലിന്യം അലക്ഷ്യമായി കൈകാര്യം ചെയ്ത മരുന്നു നിർമ്മാണ കമ്പനിയുൾപ്പെടെയുള്ള സ്ഥാപനങ്ങൾക്കെതിരെ നടപടി. ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽ കമ്പനിക്ക് അരലക്ഷം രൂപയും കാർ ഷോറൂമിന് 10000 രൂപയും പിഴയിടുന്നതിന് ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് ശുപാർശ ചെയ്തു. 2025 മാർച്ച് 31ന് സംസ്ഥാനത്തെ മാലിന്യമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ തോറും നിയമലംഘനങ്ങൾ കണ്ടെത്താൻ തുടർച്ചയായ പരിശോധന നടന്നുവരികയാണ്. എല്ലാ സ്ഥാപനങ്ങൾക്കും നോട്ടീസും നൽകി. സ്ക്വാഡ് നിർദ്ദേശിച്ച മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാൻ ഹെൽത്ത് വിഭാഗം തുടർ പരിശോധന നടത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |