SignIn
Kerala Kaumudi Online
Friday, 23 October 2026 2.08 AM IST

മേക്കപ്പിലും അടുക്കളയിലും ഷെറിൻ തിളക്കം

s

ആലപ്പുഴ : വിവാഹദിവസത്തിൽ കല്യാണപ്പെണ്ണിനെ അണിയിച്ചൊരുക്കുന്ന മേക്കപ്പ് ആർടിസ്റ്റായും അടുക്കളകളിൽ പാചകം ഞൊടിയിടയിലാക്കാൻ സഹായിക്കുന്ന കറിക്കൂട്ടുകൾ വിപണിയിലെത്തിക്കുന്ന സംരംഭക എന്ന നിലയിലും ഒരേപോലെ തിളങ്ങുകയാണ് ആലപ്പുഴക്കാരി ഷെറിൻ കബീർ.പ്രശസ്ത സിനിമാ മേക്കപ്പ് ആർട്ടിസ്റ്റ് പട്ടണം റഷീദിന്റെ ശിഷ്യയായ ഷെറിൻ യാദൃശ്ചികമായാണ് മേക്കപ്പ് രംഗത്തെത്തിയത്.

ആലപ്പുഴ സിവിൽ സ്റ്റേഷൻ വാർഡ് ഷഹനാസിൽ ഫിലിം പ്രൊഡക്ഷൻ കൺട്രോളർ എ.കബീറിന്റെയും റഷീദയുടെയും മകളാണ്. വിയറ്റ്നാം കോളനി എന്ന മോഹൻലാൽ ചിത്രത്തിൽ ആറാം മാസത്തിൽ കൈക്കുഞ്ഞായി അഭിനയം തുടങ്ങിയ ഷെറിനെ ഛായാഗ്രഹകനും സംവിധായകനുമായ സന്തോഷ് ശിവൻ നാലാം വയസ്സിൽ ഹിന്ദി ആൽബങ്ങളിലൂടെ മിനി സ്ക്രീനിലുമെത്തിച്ചിരുന്നു. സിനിമയുടെ മായാലോകത്തോട് ഭ്രമമില്ലാതിരുന്ന എൻജിനിയറിംഗ് ബിരുദധാരിയായ ഷെറിനെ ഒരിക്കൽ വീട്ടിലെത്തിയ പട്ടണം റഷീദ് മേക്കപ്പ് രംഗത്തേക്ക് ക്ഷണിച്ചു. കോഴ്സ് പൂർത്തിയാക്കി ഇറങ്ങിയതോടെ ബ്രൈഡൽ മേക്കപ്പിൽ തന്റേതായ സ്ഥാനമുറപ്പിക്കാൻ ഷെറിന് സാധിച്ചു.

കറിക്കൂട്ടിലും മാജിക്

വ്യവസായിയായ ഭർത്താവ് എറണാകുളം സ്വദേശി നെവിന്റെ പിന്തുണയിലാണ് കറിക്കൂട്ടുകളുടെ മേഖലയിൽ ഷെറിൻ കൈവച്ചത്. വിവിധ കറികൾക്ക് പാകമാകുന്ന തരത്തിൽ പച്ചക്കറികളും, ഇറച്ചിയും, മത്സ്യവുമെല്ലാം മുറിച്ച് കഷ്ണങ്ങളായി പാക്ക് ചെയ്തെത്തിക്കുന്നതാണ് ഷെറിന്റെ ചൂസ് മൈ ഫ്രെഷ് എന്ന ഓൺലൈൻ സംരംഭം. ആദ്യം കറി കഷ്ണങ്ങൾ മാത്രമായിരുന്ന പദ്ധതിയെ അൽപ്പം കൂടി വിപുലപ്പെടുത്തി, ഓരോ കറിക്കും ചേർക്കാനുള്ള കറിക്കൂട്ടുകൾ കൂടി ഉൾപ്പെടുത്തിയാണിപ്പോൾ നൽകുന്നത്. നിലവിൽ എറണാകുളം പാലാരിവട്ടം ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനം ഉടൻ ദുബായിലും, വൈകാതെ കേരളത്തിലെ വിവിധ ജില്ലകളിലും ആരംഭിക്കാനാണ് പദ്ധതി. കറി കഷ്ണങ്ങൾ അരിയാൻ പത്ത് സ്ത്രീകളും ഡെലിവറിക്കായി അഞ്ച് പേരും ഷെറിന് കീഴിലുണ്ട്. ഏകമകൻ: സാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL