
മാവേലിക്കര: മുൻകേന്ദ്ര മന്ത്രിയും ലോകസഭാ പ്രതിപക്ഷ നേതാവുമായിരുന്ന സി.എം.സ്റ്റീഫന്റെ 41ാം ചരമ വാർഷികം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തി.പുതിയകാവ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിലെ സ്മൃതി മണ്ഡപത്തിൽ നടന്ന പുഷ്പാർച്ചന വി.എം.സുധീരൻ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പ്രസിഡന്റ് അനി വർഗീസ് അദ്ധ്യക്ഷനായി. കൊടിക്കുന്നിൽ സുരേഷ് എം.പി,കൊല്ലം ഡി.സി.സി പ്രസിഡന്റ് രാജേന്ദ്രപ്രസാദ്, കെ.പി.സി.സി സെക്രട്ടറിമാരായ മാന്നാർ അബ്ദുൾ ലത്തീഫ്,എബി കുറിയാക്കോസ്,ഡി.വിജയകുമാർ, ഇൻകാസ് യു.എ.ഇ മുൻ പ്രസിഡന്റ് മഹാദേവൻ വാഴശ്ശേരിൽ,ഡി.സി.സി ജനറൽ സെക്രട്ടറി എം.കെ.സുധീർ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |