
മുഹമ്മ: മണ്ണഞ്ചേരി ഗവ. ഹൈസ്കൂളിലെ പ്രത്യേക പരിഗണന അർഹിക്കുന്ന വിദ്യാർത്ഥികളുടെ രക്ഷകർത്താക്കൾക്കായി മോഡേൺ ഇൻക്ലൂസീവ് പ്രോഗ്രാമിന്റെ ഭാഗമായി കൂടൊരുക്കാം കുടയൊരുക്കാം ഉണർവ് ടു.കെ 25 വിഷയത്തിൽ ഏക ദിന ശില്പശാല സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.ആർ.റിയാസ് ഉദ്ഘാടനം ചെയ്തു.പി.ടി.എ. പ്രസിഡന്റ് സി.എച്ച്. റഷീദ് അദ്ധ്യക്ഷനായി.അദ്ധ്യാപിക ജബീന ജസീർ പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ.ജുമൈലത്ത്,പഞ്ചായത്ത് അംഗം നവാസ് നൈന,പ്രധാനാധ്യാപിക കെ.ഹഫ്സ, മുഹമ്മദ് മുസ്തഫ,ദിലീപ് കുമാർ,ഷാഹിന ബീഗം,റസീന,അനിത,സജി,വിധു,സി.സി.നിസാർ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |