ആലപ്പുഴ: ജനിതക വൈകല്യങ്ങളോടെ ജനിക്കുകയും ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് കഴിഞ്ഞ ഏതാനും ദിവസങ്ങളായി തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലെ വെന്റിലേറ്ററിൽ കഴിയുകയും ചെയ്യുന്ന ആലപ്പുഴ സ്വദേശികളുടെ കുഞ്ഞിന്റെ ആരോഗ്യനില മെഡിക്കൽ ബോർഡ് ഇന്ന് വിലയിരുത്തും. കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടാണ് ആരോഗ്യനില അതീവ ഗുരുതരമായ സാഹചര്യത്തിൽ കുഞ്ഞിനെ തിരുവനന്തപുരത്തേക്ക് മാറ്റിയത്.കണ്ണ് തുറക്കാതെയും, കൈകാലുകൾ തളർന്ന നിലയിലും കണ്ടതിനെ തുടർന്ന്
കഴിഞ്ഞ ബുധനാഴ്ച മാതാപിതാക്കൾ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. പ്രാഥമിക പരിശോധനയിൽ കുട്ടിക്ക് ഓക്സിജൻ ലെവൽ കുറവാണെന്ന് കണ്ടെത്തുകയും വെൻ്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തു. ആരോഗ്യ മന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന് വിദഗ്ധ സംഘമെത്തി പരിശോധിക്കുകയും, മെഡിക്കൽ ബോർഡ് കൂടുകയും ചെയ്തിരുന്നു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |