ചേർത്തല: മുട്ടം സെന്റ് മേരീസ് പാരിഷ് ഫാമിലി യൂണിയൻ വിശുദ്ധ സ്നാപകയോഹന്നാൻ യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തിയ ലഹരി വിരുദ്ധ ബോധവത്കരണ സെമിനാർ ഫൊറോന വികാരി ഫാ.ഡോ.ആന്റോ ചേരാംതുരുത്തി ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് സാജു തോമസ് അദ്ധ്യക്ഷത വഹിച്ചു. ചേർത്തല അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ബെന്നി വർഗീസ് ക്ലാസ് നയിച്ചു. സെക്രട്ടറി അനറ്റ് സി.അഗസ്റ്റിൻ, ട്രഷറർ ജോർജ്ജ് ജോൺ, ട്രസ്റ്റി അഡ്വ.ജാക്സൺ മാത്യു,ബിജു ജോസഫ്, ആനിയമ്മ വർഗീസ്,ജോൺ വർഗീസ് എന്നിവർ സംസാരിച്ചു. ലോഗോസ് ബൈബിൾ ക്വിസിൽ ഒന്നാം റാങ്ക് ലഭിച്ച എത്സമ്മ ജോസഫിനെ അനുമോദിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |