
ചാരുംമൂട്: കരിമുളയ്ക്കൽ ദേശസേവിനി ഗ്രന്ഥശാലയുടെ ഒരു വർഷം നീണ്ടുനിൽക്കുന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ സാഹിത്യകാരൻ ചുനക്കര ജനാർദ്ദനൻ നായർ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാർ പി.ആർ.സോമൻ നായർ അദ്ധ്യക്ഷത വഹിച്ചു. കേന്ദ്ര സർക്കാരിന്റെ അഡൽ സമ്മാൻ സമാരേ -2024 പുരസ്കാര ജേതാവ് ഗ്രന്ഥശാല രക്ഷാധികാരി ബെന്നി ജോർജിനെ ആദരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.ആർ.അനിൽകുമാർ, ബ്ലോക്ക് പഞ്ചായത്തംഗം സിനൂഖാൻ, സ്വാഗത സംഘം ജനറൽ കൺവീനർ അഡ്വ.കെ. സണ്ണിക്കുട്ടി, ഗ്രന്ഥശാല പ്രസിഡന്റ് അഡ്വ.പി.കെ.കൃഷ്ണകുമാർ, ഫാ.സാംകുട്ടമ്പേരൂർ,വി.ആർ. സോമൻ,ജോമോൻ ചെറിയാൻ,ശ്വേതാ എസ്.നായർ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |