SignIn
Kerala Kaumudi Online
Friday, 23 October 2026 4.14 PM IST

വേമ്പനാട്ടുകായലിൽ നിന്ന് കരകയറിയത് 2143 കിലോ പ്ലാസ്റ്റിക്ക്

photo

ചേർത്തല: വേമ്പനാട്ട് കായൽ സംരക്ഷണത്തിന്റെ ഭാഗമായി ചേർത്തല നഗരസഭയും തണ്ണീർമുക്കം ഗ്രാമപഞ്ചായത്തും നടത്തിയ ജനകീയ ശുചീകരണത്തിൽ കരകയറ്റിയത് 2143 കിലോ പ്ലാസ്റ്റിക്ക് മാലിന്യം.തണ്ണീർമുക്കത്തും ചേർത്തലയിലുമായി സന്നദ്ധ പ്രവർത്തകരടക്കം 400 ഓളം പേരാണ് ശുചീകരണത്തിൽ പങ്കാളികളായത്. ചേർത്തല നഗരസഭ നെടുമ്പ്രക്കാട് ഫെറിയിൽ നടത്തിയ ശുചീകരണത്തിൽ 500 കിലോ പ്ലാസ്റ്റിക്ക് സംഭരിച്ചു. മത്സ്യ, കക്കതൊഴിലാളികൾ,ഹരിതകർമ്മ സേന,ആശാപ്രവർത്തകർ,ആരോഗ്യവിഭാഗംജീവനക്കാർ,പരിസ്ഥിതി പ്രവർത്തകർ,സന്നദ്ധ പ്രവർത്തകർ തുടങ്ങിയവർ അണിചേർന്നു.10വള്ളങ്ങളിലായി 30 സന്നദ്ധ പ്രവർത്തകർ കായലിൽ ഇറങ്ങിയാണ് പ്ലാസ്റ്റിക്ക് സംഭരിച്ചത്.

തണ്ണീർമുക്കം ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്ന ശുചീകരണത്തിൽ 1643 കിലോ പ്ലാസ്റ്റിക് മാലിന്യം നീക്കി.101 ചെറുവള്ളങ്ങളിലായി 113 മത്സ്യ,​ കക്ക തൊഴിലാളികൾ,എൻ.എസ്.എസ് വാളണ്ടിയർ അടക്കം 118 സന്നദ്ധ പ്രവത്തകർ,ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമടക്കം 51 പേരും പങ്കാളികളായി.

കണ്ണങ്കര ജെട്ടിയിൽ കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി.മോഹനൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജി.ശശികല അദ്ധ്യക്ഷയായി.ജില്ലാ പഞ്ചായത്തംഗം പി.എസ്.ഷാജി,ബ്ലോക്ക് പഞ്ചായത്തംഗം യു.എസ്.സജീവ്,ഹരിതകേരള മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ കെ.എസ്.രാജേഷ്,പഞ്ചായത്ത് അംഗങ്ങളായ സിനാ സുർജിത്ത്,പി.ജെ.തോമസ്,ടി.ടി.സാജു,പി.എസ്.ഷിനാമോൾ,പഞ്ചായത്ത് സെക്രട്ടറി പി.പി.ഉദയസിംഹൻ എന്നിവർ സംസാരിച്ചു. തണ്ണീർമുക്കം ജെട്ടിയിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈമോൾ കലേഷും കട്ടച്ചിറയിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം വി.കെ.മുകുന്ദനും കാമ്പയിൻ ഉദ്ഘാടനം ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL