SignIn
Kerala Kaumudi Online
Friday, 23 October 2026 5.02 PM IST

നെല്ല് സംഭരണം പൂർത്തിയായിട്ടും വിതരണം ചെയ്തത് പകുതി തുക

ആലപ്പുഴ: രണ്ടാം കൃഷിയുടെ വിളവെടുപ്പും സംഭരണവും പൂർത്തിയായപ്പോൾ ബാങ്കുകൾ വഴി സപ്ളൈകോ വിതരണം ചെയ്തത് ആകെ നെൽവിലയുടെ പകുതി തുക മാത്രം. പുഞ്ചകൃഷിയുടെ അവസാനവട്ട വളപ്രയോഗത്തിനും ഇലകരിച്ചിൽ ഉൾപ്പടെ രോഗബാധയ്ക്കുളള കീടനാശിനി പ്രയോഗത്തിനും പണമില്ലാതിരിക്കെ ബാക്കിതുക എന്ന് കിട്ടുമെന്നറിയാത്ത അവസ്ഥയിലാണ്

കർഷകർ.

ജില്ലയിലെ ആറു താലൂക്കുകളിൽ നിന്നായി 11941 കർഷകരാണ് രണ്ടാം കൃഷിയിറക്കിയത്. 40280.8 മെട്രിക് ടൺ നെല്ലാണ് (113.5 കോടി രൂപ ) സംഭരിച്ചത്. ഇതിൽ 54.51 കോടി രൂപയാണ് എസ്.ബി.ഐയും കാനറാ ബാങ്കും വഴി കർഷകർക്കായി വിതരണം ചെയ്തത്. 59.56 കോടി രൂപ ബാക്കിയുണ്ട്. കേന്ദ്ര- സംസ്ഥാന സർക്കാരുകളിൽ നിന്നുള്ള വിഹിതത്തിന് ആനുപാതികമായാണ് ബാങ്കുകൾ പി.ആർ.എസ് വായ്പയായി നെല്ലിന്റെ വില അനുവദിക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ ബാങ്കുകൾക്ക് കേന്ദ്ര- സംസ്ഥാന സർക്കാരുകളിൽ നിന്നുള്ള വിഹിതം ലഭിക്കുന്നതിനുസരിച്ചാകും നെല്ലിന്റെ ബാക്കി പണം കർഷകരുടെ അക്കൗണ്ടുകളിലേക്കെത്തുക.

സോഫ്റ്റ് വെയർ പരിഷ്കരിച്ചിട്ടും ഫലമില്ല

രണ്ടാം കൃഷിയുടെ നെൽവില വിതരണം നീണ്ടുപോകുന്നതിനിടെ പുഞ്ചക്കൃഷി വിളവെടുപ്പിനുള്ള നടപടികൾ കർഷകർ ആരംഭിച്ചു കഴിഞ്ഞു. എന്നാൽ,​ സർക്കാർ തലത്തിൽ നടപടി ആരംഭിച്ചിട്ടില്ല. 55 മില്ലുകൾ സംഭരണത്തിന് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പി.ആർ.എസ് രസീതുമായെത്തുന്ന കർഷകർക്ക് വായ്പത്തുക അനുവദിക്കുന്നതിലെ കാലതാമസം ഒഴിവാക്കാനും പേമെന്റ് സപ്ളൈകോയ്ക്ക് കൂടി ബോദ്ധ്യപ്പെടുന്നതിനായി സപ്ളൈകോ പാഡി പേയ്മെന്റ് സോഫ്റ്റ് വെയർ പരിഷ്കരിച്ചിട്ടും പണ വിതരണത്തിലെ കാലതാമസം കർഷകരുടെ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. കൈകാര്യ ചെലവുൾപ്പെടെ കഴിഞ്ഞ സീസണിലേതുപോലെ കിലോ ഗ്രാമിന് 28.32 രൂപയാണ് സപ്ളൈകോ രണ്ടാംകൃഷിയുടെ നെല്ലിന്റെ വിലയായി അനുവദിച്ചിട്ടുള്ളത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL