SignIn
Kerala Kaumudi Online
Friday, 23 October 2026 4.58 PM IST

പതിറ്റാണ്ടുകളുടെ പ്രൗഢിയിൽ സൈക്കിൾറിക്ഷ സവാരിക്ക് റെഡി!

photo

ചേർത്തല: ആറുപതിറ്റാണ്ടുകൾക്ക് മുമ്പ് മദിരാശിയിൽ നിന്നെത്തി,​ ചേർത്തല നഗരത്തിന്റെ ഹീറോയായി മാറിയ സൈക്കിൾ റിക്ഷ വീണ്ടും നിരത്തിലിറങ്ങുന്നു. റിക്ഷ സൂക്ഷിച്ചിരുന്ന അജിത്ദാസ് മണിബെൻ, വലിയ മാറ്റങ്ങൾ വരുത്തിയാണ് സൈക്കിൾ റിക്ഷ പഴയ പ്രൗഢിയിലാക്കി റോഡിലിറക്കുന്നത്. മദിരാശി നഗരത്തിൽ സജീവമായിരുന്ന റിക്ഷയെ, വക്കീലായിരുന്ന അജിത്ത്ദാസിന്റെ പിതാവ് രാമദാസാണ് 1962ൽ തീവണ്ടി മാർഗം ചേർത്തലയിലെത്തിച്ചത്.

വാഹനങ്ങൾ കാര്യമായില്ലായിരുന്ന കാലത്ത് റിക്ഷ ചേർത്തലയുടെ താരമായിരുന്നു. സിനിമകളിൽ മാത്രം കണ്ടിരുന്ന മുച്ചക്രസൈക്കിളിന് വലിയ സ്വീകാര്യതയാണ് നഗരത്തിൽ അന്ന് ലഭിച്ചത്. വടക്കേഅങ്ങാടി സ്വദേശികളായ അച്ഛനും മകനുമായിരുന്നു റിക്ഷയോട്ടക്കാരായത്. അന്ന് വമ്പന്മാർപോലും ഇതിൽ കയറാൻ മത്സരിച്ചിരുന്നതായാണ് പഴമക്കാർ പറയുന്നത്. കാലംമാറിയതിന് പിന്നാലെ ഓട്ടോയും കാറും മറ്റു യാത്ര സൗകര്യങ്ങളുമെത്തിയതോടെ റിക്ഷ ഓട്ടം നിർത്തി കാഴ്ചവസ്തുവായി.

ഓട്ടം നിർത്തിയെങ്കിലും വക്കീൽരാമദാസ് ഇതിനെ ചരിത്രസ്മാരകമായി സംരക്ഷിച്ചു പോന്നു. രാമദാസിന്റെ മരണശേഷം മകൻ മണിബെൻ വേൾഡ് വിഷൻ ഉടമ അജിത്ദാസും റിക്ഷക്ക് പ്രാധാന്യം നൽകി സംരക്ഷിച്ചു. അച്ഛന്റെ ഓർമ്മകൾ പേറുന്ന സൈക്കിൾ റിക്ഷ ഇപ്പോൾ വളരെ പണിപ്പെട്ടാണ് പഴയ പ്രൗഢിയിലേക്ക് തിരികെ കൊണ്ടുവന്നത്. അടുത്ത ദിവസം തന്നെ ഇതുനിരത്തിലിറക്കുമെന്ന് അജിത്ത്ദാസ് മണിബെൻ പറഞ്ഞു. ചേർത്തലയിലെ ആദ്യത്തെ ഓട്ടോറിക്ഷയും മണിബെന്റെ സംഭാവനയായിരുന്നു എന്നത് മറ്റൊരു കഥ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL