
അമ്പലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്ത് വയോജനങ്ങൾക്ക് കട്ടിലുകൾ വിതരണം ചെയ്തു. 111 പേർക്ക് 4.80 ലക്ഷം രൂപയുടെ കട്ടിലുകളാണ് വിതരണം ചെയ്തത്. എച്ച് .സലാം എം. എൽ .എ വിതരണോദ്ഘാടനം നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.ജി.സൈറസ് അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് സുധർമ്മ ഭുവനചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ എം. ഷീജ, സുലഭ ഷാജി, എൻ.കെ.ബിജു മോൻ, ഗീതാ ബാബു, എ. നസീർ,ഹണി ജേക്കബ്,സലഷിഹാബുദ്ദീൻ,സുൾഫിക്കർ,ഷക്കീല നിസാർ,ഉഷ ഫ്രാൻസിസ്, ശശികുമാർ ചേക്കാത്ര, ജെ.സിന്ധു, അജയഘോഷ്, സീനത്ത് തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |