
അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി ജംഗ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റ് പ്രവർത്തന രഹിതമായിട്ട് മാസങ്ങളായി. ഇത് പരിഹരിക്കാത്തതിൽ എ.ഐ.വൈ.എഫ് അമ്പലപ്പുഴ മണ്ഡലം കമ്മിറ്റി പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് പി. എസ്. ഷിഹാബുദ്ധീൻ ഉദ്ഘാടനം ചെയ്യുതു. മണ്ഡലം പ്രസിഡന്റ് എ.അനസ് അദ്ധ്യക്ഷനായി. മണ്ഡലം സെക്രട്ടറി ജി. സുബീഷ് സ്വാഗതം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് വി.എം.ദേവാനന്ദ്, മൂഹ്സിന, വിമൽ ആർ.ജിവൻ, എബി, ഉബൈസ്, ഇജാസ്, സുമേഷ്, നജീർ, പി.ജി.വിനോദ്,
കെ.കെ.ബാബു, രാജേഷ്, ഡിക് സൺ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |