മാവേലിക്കര: തെക്കേക്കര ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം പദ്ധതി പ്രകാരം നടപ്പിലാക്കുന്ന പച്ചക്കറി കൃഷി ടെറസിലും മുറ്റത്തും പോട്ടിംഗ് മിശ്രിതം നിറച്ചത് തെക്കേക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഡോ.കെ.മോഹൻകുമാർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.അജിത്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.രാധാകൃഷ്ണൻ, വാർഡ് മെമ്പർമാരായ ജി.വിജയകുമാർ, ഗീതാ മുരളി, ശ്രീകല വിനോദ്, കൃഷി ഓഫീസർ മഹേശ്വരി.ജെ തുടങ്ങിയവർ പങ്കെടുത്തു.തെക്കേക്കര ഗ്രാമപഞ്ചായത്തിലെ 334 കുടുംബങ്ങൾക്കാണ് പദ്ധതി ആനുകൂല്യം ലഭിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |