SignIn
Kerala Kaumudi Online
Friday, 23 October 2026 4.14 PM IST

'സർഗസമീക്ഷ' പ്രതിഭാസംഗമം

photo

ചേർത്തല:എസ്.എൽ.പുരം ഗാന്ധി സ്മാരക ഗ്രാമസേവാ കേന്ദ്രവും അക്ഷയ പുസ്തകനിധിയും സംയുക്തമായി 'സർഗസമീക്ഷ' ബാലസാഹിത്യ ശില്പശാലയും പ്രതിഭാസംഗമവും സംഘടിപ്പിച്ചു.ഗാന്ധി സ്മാരക ഗ്രാമസേവാ കേന്ദ്രത്തിൽ നടന്ന ശില്പശാല കേരള സാഹിത്യ അക്കാദമി മുൻ സെക്രട്ടറി പായിപ്ര രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഗാന്ധി സ്മാരക ഗ്രാമ സേവാ കേന്ദ്രം പ്രസിഡന്റ് രവി പാലത്തുങ്കൽ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.എസ്. മനു സ്വാഗതം പറഞ്ഞു. വിവിധ വിഷയങ്ങളിൽ പായിപ്ര രാധാകൃഷ്ണൻ,ആർട്ടിസ്റ്റ് വി.സി.വാസുദേവൻ,ആശാഹരി എന്നിവർ ക്ലാസുകൾ നയിച്ചു. വിദ്യാർത്ഥികൾക്ക് സാക്ഷ്യപത്രങ്ങളും പുസ്തക പാരിതോഷികങ്ങളും വിതരണം ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL