SignIn
Kerala Kaumudi Online
Friday, 23 October 2026 2.23 PM IST

ബൈക്ക് മതിലിൽ ഇടിച്ച് യുവാവ് മരിച്ചു

fhvxcxj

മുഹമ്മ : നിയന്ത്രണംവിട്ട ബൈക്ക് മതിലിൽ ഇടിച്ച് യുവാവ് മരിച്ചു. ആര്യാട് പഞ്ചായത്ത്‌ മൂന്നാം വാർഡിൽ കൈതത്തിൽ നികർത്തിൽ ലക്ഷംവീട്ടിൽ പരേതനായ പ്രദീപിന്റെ മകൻ രാംകുമാർ (24) ആണ് മരിച്ചത്.പെയിന്റിംഗ് തൊഴിലാളിയും ചെണ്ടവാദ്യകാരനുമാണ്. ഞായറാഴ്ച രാത്രി പത്തോടെ പാതിരപ്പള്ളി -- കോമളപുരം റോഡിൽ കൈതത്തിൽ ജംഗ്ഷന് കിഴക്കായിരുന്നു അപകടം. ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ പോസ്റ്റ് മോർട്ടത്തിനുശേഷം ഇന്നലെ രാത്രി 11ഓടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. അമ്മ : രജി. സഹോദരൻ : പ്രേം കുമാർ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL