
ആലപ്പുഴ : സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഒഫ് ഇന്ത്യ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ പാർട്ടി ജനപ്രതിനിധികളുടെ സംഗമം സംഘടിപ്പിച്ചു. ആലപ്പുഴ വെള്ളക്കിണർ മെഹന്തി പ്ലെയ്സിൽ നടന്ന സംഗമം സംസ്ഥാന സെക്രട്ടറി എം.എം താഹിർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.റിയാസ് അധ്യക്ഷത വഹിച്ചു. വിവിധ വിഷയങ്ങളിലായി നടന്ന സെഷനുകൾ ജില്ലാ വൈസ് പ്രസിഡന്റ് ഇബ്രാഹീം വണ്ടാനം, ജില്ലാ ജനറൽ സെക്രട്ടറി എം.സാലിം, സെക്രട്ടറി അസ്ഹാബുൽ ഹഖ്, നവാസ് നൈന എന്നിവർ നയിച്ചു. ജനപ്രതിനിധികളുടെ പ്രവർത്തനങ്ങളുടെ അവലോകനവും വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിനു വേണ്ടിയുള്ള മുന്നൊരുക്ക ചർച്ചകളും നടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |