ആലപ്പുഴ: ഗവ. മുഹമ്മദൻസ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നിർമ്മാണം പൂർത്തീകരിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം 27ന് രാവിലെ 9.30ന് മന്ത്രി പി.പ്രസാദ് നിർവഹിക്കും. എച്ച്.സലാം എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. മുൻ എം.എൽ.എ ജി.സുധാകരൻ, എച്ച്.സലാം എം.എൽ.എ എന്നിവരുടെ ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 76 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമ്മാണം പൂർത്തീകരിച്ചത്.
നഗരസഭ ചെയർപെഴ്സൺ കെ.കെ.ജയമ്മ, വൈസ് ചെയർമാൻ പി.എസ്.എം.ഹുസൈൻ, വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ ആർ.വിനീത, എം.ആർ.പ്രേം, നസീർ പുന്നക്കൽ, സതീദേവി, എ.എസ്.കവിത, വാർഡ് കൗൺസിലർ സിമി ഷാഫി ഖാൻ, വിദ്യാഭ്യാസ ഉപഡയറക്ടർ ഇ.എസ്.ശ്രീലത, ഡി.ഇ.ഒ എൽ.പവിഴകുമാരി, സ്കൂൾ പ്രിൻസിപ്പൽ എം.എൻ.സിനി, ഹെഡ്മിസ്ട്രസ് ജാൻസി ബിയാട്രീസ് എന്നിവർ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |