SignIn
Kerala Kaumudi Online
Friday, 23 October 2026 2.31 PM IST

മത്സരങ്ങൾക്ക് അപേക്ഷിക്കാം

ആലപ്പുഴ : സംസ്ഥാന ജൈവ വൈവിദ്ധ്യ ബോർഡ് സംഘടിപ്പിക്കുന്ന വിദ്യാർത്ഥികളുടെ പതിനേഴാമത് ജൈവവൈവിധ്യ കോൺഗ്രസിന്റെ ഭാഗമായുള്ള ആലപ്പുഴ ജില്ലാതല മത്സരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു. സ്‌കൂൾ വിദ്യാർഥികൾക്ക് ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി പ്രോജക്ട് അവതരണം, പെൻസിൽ ഡ്രോയിങ്, പെയിന്റിംഗ്, പുരയുടെ ജൈവവൈവിധ്യ സംരക്ഷണം എന്നീ മത്സരങ്ങളും ബിരുദ, ബിരുദാനന്തര വിദ്യാർഥികൾക്കായി പ്രോജക്ട് അവതരണ മത്സരവുമാണ് സംഘടിപ്പിക്കുന്നത്. ജില്ലാതല മത്സരങ്ങൾ ഫെബ്രുവരി 15ന് ആലപ്പുഴ മുഹമ്മദൻസ് ബോയ്സ് ഹയർസെക്കൻഡറി സ്‌കൂളിൽ നടക്കും. അപേക്ഷാഫോമും മാർഗനിർദ്ദേശങ്ങളുംwww.keralabiodiversity.org ൽ. ഫോൺ: 8606930209.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL