ആലപ്പുഴ : രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷി ദിനമായ ജനുവരി 30 ന് രാവിലെ ഒമ്പത് മണിക്ക് ആലപ്പുഴ സിവിൽ സ്റ്റേഷനിലെ ഗാന്ധി സ്മൃതിമണ്ഡപത്തിലെ ഗാന്ധി പ്രതിമയിൽ ജില്ലാ കളക്ടർ അലക്സ് വർഗീസ് ഹാരാർപ്പണവും പുഷ്പാർച്ചനയും നടത്തും. ഗാന്ധിജയന്തി ദിനത്തിൽ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്ക് ജില്ലാ കളക്ടർ സമ്മാനദാനം നിർവഹിക്കും.
ഇതുമായി ബന്ധപ്പെട്ട് ചേർന്ന ഗാന്ധി സ്മൃതി മണ്ഡപ സമിതി യോഗത്തിൽ എ.ഡി.എം ആശ സി.എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. രവി പാലത്തുങ്കൽ, രാജു പള്ളിപ്പറമ്പിൽ, ഉത്തമക്കുറുപ്പ്, ജോസഫ് മാരാരിക്കുളം എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |