SignIn
Kerala Kaumudi Online
Friday, 23 October 2026 2.31 PM IST

വിദ്യാർത്ഥിനിയെയും അമ്മയെയും അപായപ്പെടുത്താൻ ശ്രമിച്ചെന്ന് പരാതി

കരാർ വാഹനത്തിനെതിരെ അന്വേഷണം

ആലപ്പുഴ: പ്ളസ് വൺവിദ്യാർത്ഥിനിയെയും മാതാവിനെയും വാഹനം ഇടിച്ച് അപായപ്പെടുത്താൻ ശ്രമിച്ചതായി പരാതി. കഴിഞ്ഞ 16ന് ചേപ്പാട് റെയിൽവേ ഗേറ്റിന് സമീപം മാതാവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുമ്പോൾ,​ ചേപ്പാടുള്ള ഒരു സ്കൂളിനുവേണ്ടി കരാർ അടിസ്ഥാനത്തിൽ ഓടുന്ന മിനി ബസ് അപായപ്പെടുത്താൻ ശ്രമിച്ചെന്നാണ് പരാതി. മിനി ബസ് ഇടിച്ചതിനെ തുടർന്ന് വിദ്യാർത്ഥിനിയുടെ അമ്മയ്ക്ക് കാലിന് പരിക്കേറ്റിരുന്നു.

മുമ്പ് സൈക്കിളിൽ പോകുമ്പോഴും വിദ്യാർത്ഥിനിയെ വാഹനം ഇടിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും ഇതേ തുടർന്നാണ് മാതാവ് സ്കൂട്ടറിൽ കൊണ്ടുവിടാൻ തുടങ്ങിയതെന്നും വീട്ടുകാർ പറയുന്നു.

ട്രാൻ.കമ്മിഷണർ സി.എച്ച്. നാഗരാജുവിന് ലഭിച്ച പരാതിയിൽ ആലപ്പുഴ എൻഫോഴ്സ് മെന്റ് ആർ.ടി.ഒ രമണന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ വാൻ ഡ്രൈവറെ മോട്ടോർവാഹന വകുപ്പ് വിളിച്ചുവരുത്തിയെങ്കിലും അയാൾ സംഭവം നിഷേധിക്കുകയായിരുന്നു. കരാർ വാഹനം പരിശോധിച്ചതിൽ ഇടിച്ചതിന്റെ ലക്ഷണങ്ങളൊന്നും കണ്ടെത്താനായില്ല. എന്നാൽ,​ സീറ്റിന്റെ ഘടനയിൽ മാറ്റം വരുത്തിയതിന് 5000 രൂപ പിഴ ഈടാക്കി. വണ്ടി ഇടിച്ചതായി പറയുന്ന സ്ഥലത്ത് സി.സി ടി.വി കാമറകളോ ദൃക്സാക്ഷികളോ ഉണ്ടോയെന്ന് അന്വേഷിച്ചുവരികയാണ്. അന്വേഷണം പൂർത്തിയാകും വരെ ഡ്രൈവറെ മാറ്റി നിർത്താനും നിർദേശിച്ചിട്ടുണ്ട്. ഡ്രൈവിംഗ് ലൈസൻസ് സസ്പെന്റ് ചെയ്യാതിരിക്കാൻ കാരണം കാണിക്കൽ നോട്ടീസും നൽകി.

വാഹന ഉടമയും പ്ളസ് വൺ വിദ്യാർത്ഥിനിയുടെ കുടുംബവും നേരത്തെ അയൽക്കാരായിരുന്നു. വാഹന ഉടമയാണ് മിനി ബസിൽ ക്ളീനർ ജോലിനോക്കുന്നത്. അദ്ദേഹത്തെ ഇന്ന് വിളിച്ചുവരുത്തി വിവരങ്ങൾ ശേഖരിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL