
ചേർത്തല:ദേശീയ സമ്മതിദായക ദിനാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം ചേർത്തല സെന്റ് മൈക്കിൾസ് കോളേജിൽ നടന്നു. സിനിമാതാരവും എഴുത്തുകാരിയുമായ നിലിൻ സാന്ദ്ര ഉദ്ഘാടനം ചെയ്തു. കളക്ടർ അലക്സ് വർഗീസ് സമ്മതിദായക പ്രതിജ്ഞ ചൊല്ലി യുവ പ്രതിഭകളെ ആദരിച്ചു.ദേശീയ സമ്മിതിദായക ദിനത്തോടനുബന്ധിച്ചു നടത്തിയ മത്സരങ്ങളിൽ വിജയികൾക്ക് സബ്ബ് കളക്ടർ സമീർ കിഷൻ പുരസ്‌കാരം നൽകി. പ്രിൻസിപ്പൽ ഡോ.സിന്ധു.എസ്.നായർ, ഡോ.സീനാകുര്യൻ, അമൽകൃഷ്ണ,പി.കെ.സൗമ്യ, ഡെപ്യൂട്ടി കളക്ടർ പി.സുനിൽകുമാർ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |