
ചേർത്തല:പുത്തനമ്പലം ശ്രീകേശവഗുരു ഗ്രന്ഥശാലയിൽ എം.ടി വാസുദേവൻനായർ,പി.ജയചന്ദ്രൻ എന്നിവരുടെ അനുസ്മരണവും ഗാനാഞ്ജലിയും സംഘടിപ്പിച്ചു.ഡെൽസൺ എം.സ്കറിയ,സി.പി.ദിലീപ്,കെ.പി നന്ദകുമാർ എന്നിവർ അനുസ്മരണപ്രഭാഷണങ്ങൾ നടത്തി.ടി.ജി.ഗോപിനാഥൻ അദ്ധ്യക്ഷത വഹിച്ചു. എ.ഡി.അപ്പുക്കുട്ടൻ സ്വാഗതവും, എൻ.പി. അജിമോൻ നന്ദിയും പറഞ്ഞു.തുടർന്ന് പ്രദേശത്തെ ഗായകർ അണിനിരന്ന എം.ടി ചിത്രങ്ങളിൽ ജയചന്ദ്രൻ ആലപിച്ച ഗാനങ്ങൾ കോർത്തിണക്കി ഗാനാഞ്ജലിയും നടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |