
ചേർത്തല: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡു നേടിയ പൂർവ വിദ്യാർത്ഥികൾക്ക് ആദരവ് ഒരുക്കി തൈക്കൽ ഗവ.എൽ.പി സ്കൂൾ. പൂർവ വിദ്യാർത്ഥികളായ ഷെമിമുദ്ദീൻ ഖുറാൻ പാരായണത്തിലും,നിഹാരിക എസ്.പത്മം നാടകത്തിലും എഗ്രേഡ് നേടിയിരുന്നു. എസ്.എം.സി ചെയർമാൻ പി.എസ്.സനീഷും,ഹെഡ്മിസ്ട്രസ് ജി.ജ്യോതിമോളും കുട്ടികൾക്ക് ഉപഹാരം നൽകി ആദരിച്ചു. വാർഡ് മെമ്പർ ബിന്ദു ഷിബു അദ്ധ്യക്ഷത വഹിച്ചു. അദ്ധ്യാപിക എം.ജെ.സോനിയ നന്ദി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |