
മുഹമ്മ : മുഹമ്മ വഴി കടന്നുപോകുന്ന കെ.എസ്.ആർ.ടി.സി ബസുകൾ മുഹമ്മ ബസ് സ്റ്റാൻഡിൽ കയറാത്തതിനെതിരെയും പുലർച്ചെ അഞ്ചുമണിക്ക് തണ്ണീർമുക്കം മുഹമ്മ വഴി ആലപ്പുഴയ്ക്ക് ഉണ്ടായിരുന്ന ബസ് സർവീസ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടും ഡി.വൈ.എഫ്.ഐ മുഹമ്മ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.എസ്.ആർ.ടി.സി ആലപ്പുഴ എ.ടി.ഒയ്ക്ക് നിവേദനം നൽകി.
ഡി.വൈ.എഫ്.ഐ മാരാരിക്കുളം ബ്ലോക്ക് പ്രസിഡന്റ് അരുൺ പ്രശാന്ത്, മുഹമ്മ മേഖലാ സെക്രട്ടറി വി.വിഷ്ണു, മേഖല പ്രസിഡന്റ് ബി.അശ്വിൻ, ബ്ലോക്ക് കമ്മിറ്റി അംഗം ശാരിമോൾ, അൻഷാദ് , മേഖല കമ്മിറ്റി അംഗങ്ങൾ റിൻഷാദ്, അരുൺകുമാർ, അശ്വതി തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |