
മുഹമ്മ: ആര്യാട് ചെറുപുഷ്പ ദേവാലയത്തിൽ വിശുദ്ധ കൊച്ചുത്രേസ്യായുടെ തിരുനാളിന് വികാരി ഫാ. പ്രിയേഷ് മൈലപ്പറമ്പിൽ കൊടിയേറ്റി. ഫാ. ജിബിൻ പുവനാട്ട്, തിരുനാൾ കൺവീനർ ബെന്നി കുറുപ്പം താഴ്ചയിൽ, ജോയിന്റ് കൺവീനർ സാബു പുലിക്കാട്ടിൽ, കൈക്കാരന്മാരായ കുഞ്ഞുമോൻ ദേവസ്വംവെളി, കുര്യാക്കോസ് വളവുങ്കൽ എന്നിവർ പങ്കെടുത്തു. തിരുനാളിനോട് അനുബന്ധിച്ച് കൊച്ചുത്രേസ്യയുടെയും വാഴ്ത്തപ്പെട്ട കാർലോ അക്വിറ്റിസിന്റെയും തിരുശേഷിപ്പുകൾ ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പോലീത്ത മാർ തോമസ് തറയിലിന്റെ മുഖ്യകാർമികത്വത്തിൽ ദേവാലയത്തിൽ പ്രതിഷ്ഠിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |