SignIn
Kerala Kaumudi Online
Saturday, 30 May 2026 6.58 PM IST

ആശുപത്രി വളപ്പിലെ അപകടം: ആർ.എ.ഒക്കെതിരെ കേസെടുത്തു

ആലപ്പുഴ: ജനറൽ ആശുപത്രി വളപ്പിൽ കാർ തട്ടി താൽക്കാലിക ജീവനക്കാരിയ്ക്ക് ഗുരുതര പരിക്കേറ്റ സംഭവത്തിൽ ആർ.എ.ഒ ഡോ.എം.ആശയുടെ പേരിൽ സൗത്ത് പൊലീസ് കേസ് എടുത്തു. അപകടത്തിൽപ്പെട്ട കാർ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ചമ്പക്കുളം വൈശ്യംഭാഗം ഇരുന്നൂറ്റിചിറ നിഷ (35) ആണ് ചികിത്സയിലുള്ളത്.

ശനിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു അപകടം. പേ വാർഡിന് സമീപത്ത് പാർക്ക് ചെയ്തിരുന്ന ആർ.എ.ഒ ഡോ.എം.ആശ കാർ മുന്നോട്ട് എടുക്കുന്നതിനിടയിൽ നിയന്ത്രണം വിട്ട് നിഷയെ ഇടിക്കുകയായിരുന്നു. സമീപത്തെ മതിലിൽ തട്ടി നിലത്തു വീണ നിഷ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ജില്ലാ മെഡിക്കൽ ഓഫീസിലെ കൊതുകു നിവാരണ വിഭാഗത്തിലെ താൽക്കാലിക ജീവനക്കാരിയാണ് നിഷ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL