SignIn
Kerala Kaumudi Online
Friday, 23 October 2026 1.08 AM IST

സ്‌കൂൾ കുട്ടികൾക്കായി വേസ്റ്റ് ടു ആർട്ട് മത്സരം

ആലപ്പുഴ: നഗരസഭ മാലിന്യ മുക്തം നവകേരളം, സ്വച്ഛ് സർവ്വേക്ഷൻ ക്യാമ്പയിനുകളുടെ ഭാഗമായി നഗരത്തിലെ സ്‌കൂൾ കുട്ടികൾക്കായി വേസ്റ്റ് ടു ആർട്ട് മത്സരം സംഘടിപ്പിക്കും. ഉപയോഗ ശൂന്യമായി വലിച്ചെറിയുന്ന പാഴ് വസ്തുക്കളിൽ നിന്നും മനോഹരമായ ശില്പങ്ങളും, കരകൗശല വസ്തുക്കളും, നിർമ്മിച്ച് സ്‌കൂളുകളിൽ പ്രദർശിപ്പിക്കുന്ന രീതിയിലാണ് മത്സരം ക്രമീകരിച്ചിരിക്കുന്നത്.

വലിച്ചെറിയുന്ന മാലിന്യങ്ങളെ പുനരുപയോഗ പ്രദമാക്കുക എന്ന സന്ദേശവും മത്സരത്തിലൂടെ ലക്ഷ്യം വയ്ക്കുന്നു. നഗരസഭ പരിധിയിലുള്ള സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് തുടങ്ങി എല്ലാ സ്‌കൂളുകളിലും എൽ.പി, യു.പി, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി മത്സരങ്ങൾ സംഘടിപ്പിക്കും. നാലു വിഭാഗങ്ങളിലും സ്‌കൂൾ അടിസ്ഥാനത്തിൽ സമ്മാനങ്ങളും നൽകും. 6ന് നഗരസഭ ചുമതലപ്പെടുത്തിയ ജഡ്ജിംഗ് പാനൽ എല്ലാ സ്‌കൂളുകളിലും പരിശോധന നടത്തി സമ്മാനങ്ങൾ പ്രഖ്യാപിക്കും. നഗരസഭ സംഘടിപ്പിക്കുന്ന വിപുലമായ ചടങ്ങിൽ സമ്മാനാർഹരായ സ്‌കൂളുകൾക്ക് കാഷ് അവാർഡും മൊമൻറോയും നൽകും.

സ്‌കൂളുകളിൽ കുട്ടികൾ തയ്യാറാക്കുന്ന വേസ്റ്റ് ടു ആർട്ട് ശില്പങ്ങളും കരകൗശല വസ്തുക്കളും നഗരചത്വരത്തിൽ പൊതു പ്രദർശനത്തിനുള്ള സംവിധാനങ്ങളും ക്രമീകരിക്കുമെന്ന് നഗരസഭാധ്യക്ഷ കെ.കെ.ജയമ്മ, വൈസ് ചെയർമാൻ പി.എസ്.എം.ഹുസൈൻ, ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ എ.എസ്.കവിത, വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ ആർ.വിനിത എന്നിവർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL