
മുഹമ്മ: ആര്യാട് പഞ്ചായത്ത് ഏഴാം വാർഡിലെ ലിറ്റിൽ ഫ്ലവർ പള്ളിയിലെ 3 കുളങ്ങളുടെ നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നടന്നു. മന്ത്രി പി. പ്രസാദ് പ്രവർത്തനോദ്ഘാടനം നിർവഹിച്ചു. പി. പി. ചിത്തരഞ്ജൻ എംഎൽഎ അദ്ധ്യക്ഷനായി. കെ.എൽ.ഡി.സി ചെയർമാൻ പി. വി. സത്യനേശൻ മുഖ്യാതിഥിയായി. പി.കെ. ശാലിനി പദ്ധതി വിശദീകരണം നടത്തി. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. മഹീന്ദ്രൻ,ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. സന്തോഷ് ലാൽ, ജി. ബിജുമോൻ, അജികുമാർ ചിറ്റേഴം , രാജേഷ് ജോസഫ്, ജയസിംഹൻ, സജി പി .ദാസ് എന്നിവർ സംസാരിച്ചു. പള്ളി വികാരി പ്രിയേഷ് മൈലപ്പറമ്പിൽ സ്വാഗതവും പഞ്ചായത്ത് മെമ്പർ വിഷ്ണു നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |