ഹരിപ്പാട് : എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എസ് വീയപുരം മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഏഴാമത് മജിലിസുന്നൂർ വാർഷികവും ഹാജി പി.അഹമ്മദ് കുട്ടി മുസ്ലിയാർ അനുസ്മരണവും മതവിജ്ഞാന സദസും വീയപുരം പടിഞ്ഞാറേക്കര നബ്രാസുൽ ഇസ്ലാം മദ്രസ ഹാളിൽ സംഘടിപ്പിച്ചു. എസ് വൈ എസ് ജില്ലാ പ്രസിഡന്റ് നവാസ് എച്ച്.പാനൂർ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് വാഹിദ് മുസ്ലിയാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം എ.എം.നിസാർ ഹാജി അഹമ്മദ് കുട്ടി മുസ്ലിയാർ അനുസ്മരണ പ്രഭാഷണം നടത്തി. ഹാഫിൾ ഇ.പി അബൂബക്കർ ഖാസിമി പത്തനാപുരം മതപ്രഭാഷണം നടത്തി. ഓണററി ഡോക്ടറേറ്റ് നേടിയ റെജി ന്യൂലാന്റിനെ അനുമോദിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |