SignIn
Kerala Kaumudi Online
Friday, 23 October 2026 7.50 AM IST

വാർഡ് വിഭജനം: ഡീലിമിറ്റേഷൻ കമ്മീഷന് ലഭിച്ചത് 723 പരാതികൾ

ആലപ്പുഴ: ജില്ലയിലെ ഗ്രാമപഞ്ചായത്ത്,​ നഗരസഭകളിലെ വാർഡ് വിഭജനം സംബന്ധിച്ച ഡീലിമിറ്റേഷൻ കമ്മീഷന്റെ ജില്ലാതല ഹിയറിംഗിലെത്തിയ പരാതികളിൽ അതിർത്തി നിർണ്ണയത്തെ സംബന്ധിച്ചുള്ളവയായിരുന്നു അധികവും. വാർഡിന്റെ പേരുമാറ്റം, വീടുകൾ തൊട്ടടുത്ത വാർഡിലേക്ക് കൂട്ടിചേർപ്പെട്ടത് തുടങ്ങിയവയായിരുന്നു മറ്റ് പരാതികൾ. സംസ്ഥാന ഡീലിമിറ്റേഷൻ കമ്മീഷൻ ചെയർമാനും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറുമായ എ.ഷാജഹാന്റെ നേതൃത്വത്തിൽ ജില്ലാ പഞ്ചായത്ത് ഹാളിലായിരുന്നു ഹിയറിംഗ്. തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയിൽ നിന്ന് 723 പരാതികളാണ് ലഭിച്ചത്. ഇതിൽ അറുനൂറോളം പേർ ഹാജരായി.ആലപ്പുഴ നഗരസഭ പരിധിയിൽ നിന്ന് 98 ആക്ഷേപങ്ങളാണ് ലഭിച്ചത്. തകഴി, ദേവികുളങ്ങര, പുളിങ്കുന്ന്, വെൺമണി പഞ്ചായത്തുപരിധിയിൽ നിന്ന് ആക്ഷേപങ്ങൾ ഉയർന്നില്ല. കളക്ടർ അലക്സ് വർഗീസ്, കമ്മീഷൻ സെക്രട്ടറിയും എൽ.എസ്.ജി.ഡി ജോയന്റ് ഡയറക്ടറുമായ എസ്.ജോസ്‌നമോൾ, ഡെപ്യൂട്ടി ഡയറക്ടർ പ്രശാന്ത് കുമാർ, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ പി.സുനിൽകുമാർ, ആലപ്പുഴ എൽ.എസ്.ജി.ഡി ജോയിന്റ് ഡയറക്ടർ ഇൻ ചാർജ് സി.അലക്സ് തുടങ്ങിയവർ ഹിയറിംഗിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL