SignIn
Kerala Kaumudi Online
Friday, 23 October 2026 7.51 AM IST

12 വർഷമായിട്ടും പണിതീരാതെ മങ്കൊമ്പ് വെറ്ററിനറി പോളി ക്ലിനിക്ക്​

1

കുട്ടനാട്: കഴിഞ്ഞ പത്തുവർഷത്തിലേറെയായി മങ്കൊമ്പിലെ വെറ്ററിനറി

പോളി ക്ലിനിക്കിൽ 'തകർത്ത പണിയാണ് '. 2013ൽ ആരംഭിച്ച നിർമ്മാണം ഇതുവരെ ഒരിടത്തും എത്തിയിട്ടില്ല.13.4 ലക്ഷം രൂപ ചെലവിട്ട് നിർമ്മിച്ച കെട്ടിടം ഇരുന്നുപോയതോടെയാണ് 'പണി'തുടങ്ങിയത്. ചെറിയൊരു വെള്ളപ്പൊക്കം വന്നാൽ പോലും ആശുപത്രിയിൽ വെള്ളംകയറുമെന്ന സ്ഥിതിവന്നതോടെ കെട്ടിടത്തിന്റെ കഷ്ടകാലവും തുടങ്ങി. 2018ൽ 43 ലക്ഷം രൂപ ബ്ലോക്ക് പഞ്ചായത്തിന് കൈമാറിയെങ്കിലും അറ്റകുറ്റപ്പണികൾ

യഥാസമയം പൂർത്തിയാക്കാനായില്ല. പിന്നാലെ പ്രളയം കൂടി വന്നതോടെ കാര്യങ്ങൾ കൂടുതൽ വഷളായി. തുക തികയാതെ വന്നു. പിന്നീട് എസ്റ്റിമേറ്റ് റിവൈസ് ചെയ്ത് കെട്ടിടത്തിന്റെ നിർമ്മാണം മാത്രം പൂർത്തിയായെങ്കിലും മറ്റു കാര്യങ്ങളിൽ നടപടിയുണ്ടായില്ല. 2023ൽ 15 ലക്ഷവും അടുത്ത വർഷം 20 ലക്ഷം രൂപ കൂടി അനുവദിച്ചെങ്കിലും മറ്റു ജോലികൾ ഇതുവരെ ആരംഭിച്ചിട്ടില്ല. ഇതോടെ വാടകയ്ക്ക് തൊട്ടടുത്ത രണ്ടുനില കെട്ടിടത്തിലേക്ക് ആശുപത്രി മാറി.

കന്നുകാലികൾ നിലകയറണം !

1.കഴിഞ്ഞ മൂന്ന് വർഷമായി 8000 രൂപ മാസ വാടകയ്ക്ക് പ്രവർത്തിക്കുന്ന കുട്ടനാട് താലൂക്കിലെ ഈ ആശുപത്രിയിൽ സീനിയർ വെറ്ററിനറി സർജനും സർജനും ഉൾപ്പെടെ എട്ടോളം വരുന്ന ജീവനക്കാർക്ക് ഡ്യൂട്ടിചെയ്യാൻ പോലും സൗകര്യമില്ല

2.ആശുപത്രി മുകളിലത്തെ നിലയിലായത് കാരണം അസുഖം ബാധിച്ചെത്തുന്ന കന്നുകാലികൾക്ക് ഡ്രിപ്പ് കൊടുക്കാൻ പോലും സൗകര്യമില്ലാത്ത അവസ്ഥയാണ്

3. ജീവനക്കാർക്ക് ശബളവും കെട്ടിട ഉടമയ്ക്ക് വാടകയും ലഭിക്കും എന്നതിനപ്പുറം നാട്ടിലെ കന്നുകാലികർഷകർക്ക് ക്ലിനിക്ക് കൊണ്ട് യാതൊരു പ്രയോജനവുമില്ലെന്ന് നാട്ടുകാർ പറയുന്നു

വെറ്ററിനറി പോളി ക്ലിനിക്ക് കെട്ടിടത്തിന്റെ നിർമ്മാണം അടിയന്തരമായി പൂർത്തിയാക്കാൻ അധികൃതർ തയ്യാറാകണം

-അഗസ്റ്റിൻജോസ്,സെക്രട്ടറി,​

പി.തങ്കച്ചൻ,​ പ്രസിഡന്റ് ചമ്പക്കുളം വികസന സമിതി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL