
ഹരിപ്പാട് : റേഷൻ വിതരണ സമ്പ്രദായത്തെ കർത്ത് കുത്തക മുതലാളിമാർക്ക് അനുകൂല സാഹചര്യം സൃഷ്ടിക്കാനുളള സർക്കാർ നീക്കത്തിൽ പ്രതിക്ഷേധിച്ച് കെ.പി.സി.സി യുടെ നിർദേശാനുസരണം ആറാട്ടുപ്പുഴ നോർത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ റേഷൻ കടക്ക് മുന്നിൽ ധർണ നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.വി.ഷുക്കൂർ ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് ഷഫീഖ് അധ്യക്ഷത വഹിച്ചു. കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി പ്രസാദ് റ്റി , മണ്ഡലം ജനറൽ സെക്രട്ടറി സുൽഫി താഹ, താജുദ്ദീൻ , രാധാകൃഷ്ണൻ, ഷജഹാൻ, ചിദംബരദാസ്, നവാസ്, ഷഹീൻ, സുധീർ തുടങ്ങിയവർ സംസാരിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |