
മാവേലിക്കര- ചെട്ടികുളങ്ങര ദേവീക്ഷേത്രം സനാതനധർമ്മ സേവാസംഘം നടത്തിയ വിദ്വാൻ എസ്. രാമൻ നായർ അനുസ്മരണ സമ്മേളനം പി.വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. സേവാസംഘം പ്രസിഡന്റ് അഡ്വ.നമ്പിയത്ത് എസ്.എസ്.പിള്ള അധ്യക്ഷനായി. മുതിർന്ന സനാതനധർമ്മ സേവാസംഘം സാരഥികളായ സി.ചന്ദ്രശേഖരപിള്ള, എ.ഭാസ്കരപിളള, എൻ.ശ്രീധരക്കുറുപ്പ്, ബി.സാവിത്രിയമ്മ, കെ.വിശ്വനാഥപിള്ള, എൻ.പി.രവീന്ദ്രൻ നായർ, ജി.ഗോപാലകൃഷ്ണപിള്ള തുടങ്ങിയവരെ ആദരിച്ചു. ചടങ്ങിൽ കേശവൻകുട്ടി നായർ സ്വാഗതവും എസ്.ശിവദാസൻ നായർ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |