
ചേർത്തല:ശ്രീനാരായണ കോളേജിൽ മലയാളവിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ 'മലയാള ഗാനങ്ങളുടെ പരിണാമ വഴികൾ' എന്ന വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു. ഐ.ക്യു.എ.സി. സംഘടിപ്പിക്കുന്ന വാർഷിക ബഹു വൈജ്ഞാനിക പ്രഭാഷണ പരമ്പരയിലെ അഞ്ചാമത് പ്രഭാഷണത്തിൽ ചലച്ചിത്ര ഗാനനിരൂപകനും ആലപ്പുഴ എസ്.ഡി. കോളേജ് മലയാള വിഭാഗം അസോസിയേറ്റ് പ്രൊഫസറുമായ ഡോ.സജിത്ത് ഏവൂരത്ത് വിഷയം അവതരിപ്പിച്ചു. വകുപ്പ് മേധാവി ടി.ആർ.രതീഷ്, കോ–ഓർഡിനേറ്റർ പ്രിയ പ്രിയദർശനൻ,അദ്ധ്യാപകരായ ഡോ.എം.എസ്.ബിജു, ഡോ.വി.എസ്.ശ്രീജിത്ത്,ബി.നയനമോൾ,ജസീദ പി.തോമസ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |