
മാന്നാർ: സി.പി.ഐ മാന്നാർ ടൗൺ ബ്രാഞ്ച് സമ്മേളനം മാന്നാർ മണ്ഡലം സെക്രട്ടറി ജി.ഹരികുമാർ ഉദ്ഘാടനം ചെയ്തു. സൗദ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം അസി.സെക്രട്ടറി കെ.ആർ രഗീഷ്, പി.രഘുനാഥ്, അഡ്വ.ഉണ്ണികൃഷ്ണൻ, കവിതാ സുരേഷ്, വിജയമോഹനൻ, വിനീത്, എം.എൻ സുരേഷ്, ഇക്ബാൽ അർച്ചന, സദാനന്ദൻ, ശിവൻപിള്ള, സുധീർമനോമ, നൗഷാദ്, രഞ്ജിനി, അമ്പിളി എന്നിവർ പ്രസംഗിച്ചു. മുതിർന്ന നേതാവ് ശിവൻപിള്ളയെ ആദരിച്ചു. ടൗൺ ബ്രാഞ്ച് സെക്രട്ടറിയായി ഇക്ബാൽ അർച്ചന,അസിസ്റ്റന്റ് സെക്രട്ടറിയായി സൗദ എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |