SignIn
Kerala Kaumudi Online
Friday, 23 October 2026 10.36 AM IST

സ്കൂൾ വാർഷികം

mizhiv-2025

മാന്നാർ: ആസ്വാദകർക്ക് മിഴിവേകി പരുമല സിൻഡസ്മോസ് പബ്ലിക് സ്കൂൾ ആൻഡ് ജൂനിയർ കോളേജിന്റെ 18-ാമത് വാർഷികാഘോഷങ്ങൾ മിഴിവ് 2025 സ്കൂൾ ഓഡിറ്റോറിയത്തിൽ അരങ്ങേറി. പുളിക്കീഴ് സബ് ഇൻസ്പെക്ടർ സുരേന്ദ്രൻ.കെ ആഘോഷ പരിപാടികളുടെ ഉദ്ഘാടനവും മുഖ്യ പ്രഭാഷണവും നിർവ്വഹിച്ചു. സ്കൂൾ മാനേജർ ജോൺ കുരുവിള അദ്ധ്യക്ഷത വഹിച്ചു. കൾച്ചറൽ ഫെസ്റ്റിന്റെ ഉദ്ഘാടനം ചലച്ചിത്ര താരം കാർത്തിക കണ്ണൻ നിർവ്വഹിച്ചു. പ്രിൻസിപ്പൽ ആനി ജോർജ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ചെയർമാൻ ജോൺ മാത്യു, ജോയിൻ്റ് സെക്രട്ടറി ഡോ.ഫാ.കുര്യൻ ഡാനിയൽ, പി.ടി.എ. പ്രസിഡൻ്റ് ബിനു ചാക്കോ, ഹെഡ് ഗേൾ മെർലിൻ അന്ന ജോർജ്, ഹെഡ് ബോയ് സജിത്ത് സജി മാത്യു എന്നിവർ പ്രസംഗിച്ചു. വിവിധ മത്സരങ്ങളിൽ വിജയികളായവർക്കുള്ള മൊമെന്റോയും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. സെക്രട്ടറി ഐസക് വി.ജോസഫ് സ്വാഗതവും കൺവീനർ സാജൻ കുമാർ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL