ഹരിപ്പാട്: പള്ളിപ്പാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന മഹാത്മ ഗാന്ധി കുടുബ സംഗമം കെ.പി. സി. സി മെമ്പർ എം.കെ വിജയൻ ഉദ്ഘാടനം ചെയ്തു. സാജു പൊടിയൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.വി. ഷുക്കൂർ ഗാന്ധി അനുസ്മരണം നടത്തി. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് വി.കെ നാഥൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ആർ.കെ.സുധീർ, കെ.എം.രാജു, രാധൻ നടുവട്ടം, മഹേശ്വരൻ തമ്പി, മണി എസ്.നായർ, റേയ്ച്ചൽ, രാജാമണി, മണി പ്രഭാകർ, അനിത, ജയന്തി തുടങ്ങിയവർ സംസാരിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |