
മാന്നാർ : സമഗ്രശിക്ഷാ കേരളം ചെങ്ങന്നൂർ ബി. ആർ.സി, ലയൺസ് ക്ലബ്ബ് ഓഫ് മാന്നാർ റോയൽ എന്നിവയുടെ ആഭിമുഖ്യത്തിൽ ഐ മൈക്രോസർജറി ആൻഡ് ലേസർ സെന്റെർ കണ്ണാശുപത്രി തിരുവല്ലയുടെ സഹകരണത്തോടെ മാന്നാർ ശ്രീഭുവനേശ്വരി ഹയർ സെക്കന്ററി സ്കൂളിൽ സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് നടന്നു. ഉദ്ഘാടനം മാന്നാർ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വത്സല ബാലകൃഷ്ണൻ നിർവഹിച്ചു. സ്കൂൾ മാനേജർ പ്രദീപ് ശാന്തിസദൻ അദ്ധ്യക്ഷത വഹിച്ചു. ക്യാമ്പ് കോർഡിനേറ്റർ ശ്രീജിത്ത് ക്യാമ്പിനെ കുറിച്ച് വിശദീകരിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സലിം പടിപ്പുരക്കൽ, സുജിത്ത് ശ്രീരംഗം, ശ്രീഭുവനേശ്വരി എച്ച്.എസ്.എസ് പ്രിൻസിപ്പൽ ബിനു ഉപേന്ദ്രൻ, എച്ച്.എം. അനിത.വി, പി.ടി.എ പ്രസിഡന്റ്മാരായ അൻഷാദ് പി.ജെ, ഗ്രീഷ്മ മനോജ്, ലയൺസ് ക്ലബ് സോൺ ചെയർമാൻ വിജയകുമാർ, ഡോ.ദിലീപ് കുമാർ എന്നിവർ സംസാരിച്ചു. ലയൺസ് ക്ലബ് ഓഫ് മാന്നാർ റോയൽ പ്രസിഡന്റ് ബെന്നി കെ.ഫിലിപ്പ് സ്വാഗതവും ക്ലസ്റ്റർ കോഡിനേറ്റർ ശ്രീലത നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |