
ചെട്ടികുളങ്ങര : എ.കെ.ശശീന്ദ്രൻ മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കർഷക കോൺഗ്രസ് കായംകുളം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെട്ടികുളങ്ങര ടൗണിൽ പന്തം കൊളുത്തി പ്രകടനവും പ്രതിഷേധ സംഗമവും നടത്തി. സംസ്ഥാന ജനറർ സെക്രട്ടറി റോയ് തങ്കച്ചൻ ഉദ്ഘാടനം ചെയതു. വയലിൽ സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. അലക്സ് മാത്യു മുഖ്യപ്രഭാഷണം നടത്തി. ജോൺ കെ.മാത്യു അഭിവാദ്യങ്ങൾ സംസാരിച്ചു. ബെന്നി, സുരേഷ് കാട്ടുവള്ളിൽ, കബീർ,കോശി കെ .ഡാനിയേൽ, ഭരണിക്കാവ് രാജേഷ് തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |