മാവേലിക്കര : ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന 183 അങ്കണവാടികളിലെ പ്രവർത്തകരെ ഉൾപ്പെടുത്തി മാവേലിക്കര ബ്ലോക്ക് പഞ്ചായത്തിന്റെയും ഐ.സി.ഡി.എസിന്റെയും നേതൃത്വത്തിൽ സ്നേഹ സംഗമം എന്ന പേരിൽ കലോത്സവം നടത്തി. മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാദാസ് ഉദ്ഘാടനം ചെയ്തു. തിരുവാതിര, നാടോടിനൃത്തം, കോൽകളി, ഗ്രൂപ്പ് ഡാൻസ്, സിംഗിൾ ഡാൻസ്, സ്ത്രീധനത്തിന് എതിരെയുള്ള നാടകം, ശൈശവ വിവാഹ നിരോധനത്തെ ആസ്പദമാക്കിയ ദൃശ്യാവിഷ്ക്കാരം, മൈം, ഒപ്പന തുടങ്ങിയ പരിപാടികൾ അവതരിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |