
മാവേലിക്കര : കെ.പി.സി.സി വിചാർ വിഭാഗ് മാവേലിക്കര നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഹാത്മാഗാന്ധി അനുസ്മരണം നടത്തി. യോഗം ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.കെ.ആർ മുരളീധരൻ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം ചെയർമാൻ നൈനാൻ ജോൺ അധ്യക്ഷനായി. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ നൈനാൻ സി.കുറ്റിശ്ശേരിൽ, കെ.എൻ.മോഹൻലാൽ, ലളിത രവീന്ദ്രനാഥ്, ഡി.സി.സി അംഗം അജിത് കണ്ടിയൂർ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ ജസ്റ്റിൻസൺ പാട്രിക്, മാത്യു കണ്ടത്തിൽ, വിചാർ വിഭാഗ് ജില്ലാ സെക്രട്ടറി ഡോ.വർഗീസ് പോത്തൻ തുടങ്ങിയവർ സംസാരിച്ചു. അഖണ്ഡത പ്രതിജ്ഞയും പുഷ്പാർച്ചനയും നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |