SignIn
Kerala Kaumudi Online
Friday, 23 October 2026 11.24 AM IST

കളർ‌കോട് ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് സഹായം നൽകണം

ആലപ്പുഴ: കളർകോട് അപകടത്തിൽ മരണമടഞ്ഞ മെഡിക്കൽ വിദ്യാർത്ഥികളുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാൻ സർക്കാ‌ർ തയ്യാറാകണമെന്ന് താലൂക്ക് വികസന സമിതിയോഗം ആവശ്യപ്പെട്ടു. മരിച്ച കുട്ടികളിൽ ചിലരുടെ കുടുംബങ്ങളുടെ സാമ്പത്തിക പിന്നാക്കാവസ്ഥ സംബന്ധിച്ച് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. മരിച്ച കുട്ടികളിൽ ഭൂരിഭാഗം പേരും പാവപ്പെട്ട കുടുംബങ്ങളിൽ നിന്നുള്ളവരാണ്.
അമ്പലപ്പുഴ താലൂക്ക് ഓഫീസിൽ നടന്ന യോഗത്തിൽ മാരാരിക്കുളം തെക്ക് ഗ്രാമ പ‍ഞ്ചായത്ത് പ്രസിഡന്റ് പി.പി സംഗീത അധ്യക്ഷത വഹിച്ചു. പുന്നപ്ര തെക്ക് പ‍ഞ്ചായത്ത് പ്രസിഡന്റ് പി.ജി സൈറസ്, തഹസിൽദാർ എസ് .അൻവർ, ജോസി ആന്റണി, എം.ഇ.നിസാർ അഹമ്മദ്, പി.ജെ കുര്യൻ, റോയി പി.തിയോച്ചൻ, ഷാജി വാണിയപ്പുരയ്ക്കൽ, സഞ്ജീവ് ഭട്ട്, അഡ്വ. ആർ സനൽകുമാർ, കൗൺസിലർ മനു ഉപേന്ദ്രൻ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL