SignIn
Kerala Kaumudi Online
Friday, 23 October 2026 10.32 AM IST

ദുരൂഹതകൾ ഏറെ

forencic-

ചെന്നിത്തല : വീടിന് തീ കൊളുത്തി മകൻ വൃദ്ധ മാതാപിതാക്കളെ ചുട്ടു കൊന്നതിൽ ദുരൂഹതകൾ ഏറെ. കട്ടിലിൽ കിടന്നുറങ്ങുകയായിരുന്ന രാഘവന്റെയും ഭാരതിയുടെയും മൃതശരീരങ്ങൾ കിടന്ന കട്ടിൽ ഉൾപ്പെടെ കത്തിക്കരിഞ്ഞ നിലയിലായിരുന്നു. വീടിനകത്തും പുറത്തും പെട്രോൾ ഒഴിച്ച ശേഷം തീ കൊളുത്തുകയായിരുന്നുവെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. തീ ആളിപ്പടർന്നിട്ടും ഇരുവരും രക്ഷപ്പെടാൻ ശ്രമിച്ചതിന്റെ യാതൊരു ലക്ഷണവും ഇല്ലാത്തതാണ് ദുരൂഹത ഉണർത്തുന്നത്. തീകൊളുത്തുന്നതിന് മുമ്പ് പ്രതി ഇരുവരെയും ഏതെങ്കിലും വിധത്തിൽ കൊല ചെയ്തശേഷമായിരിക്കും വീടിന് തീവെച്ചതെന്ന് നാട്ടുകാർ സംശയിക്കുന്നു.

ഏഴ് കുപ്പികളിൽ പെട്രോൾ വാങ്ങി സൂക്ഷിച്ചിട്ടും മാതാപിതാക്കളോ അയൽവാസികളോ കാണാതിരുന്നതും സംശയം ജനിപ്പിക്കുന്നു. സയന്റിഫിക് ഓഫീസർ വിഷ്ണു. ആർ, ഫോട്ടോഗ്രാഫർ രണഥീർ കെ.എസ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ഫോറൻസിക് പരിശോധനയിൽ ദമ്പതികൾ കിടന്ന സ്ഥലത്ത് രക്തക്കറ കണ്ടെത്തിയതും ദുരൂഹത വർദ്ധിപ്പിക്കുന്നു. ദമ്പതികളുടെ ഇളയ മകൾ പരേതയായ സിന്ധുവിന്റെ ഭർത്താവ് വിനോദും രണ്ടു മക്കളുമായിരുന്നു ഇവരോടൊപ്പം മുമ്പ് ഈ വീട്ടിൽ താമസിച്ചിരുന്നത്. അവരുമായും സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട് വഴക്കുകൾ ഉണ്ടായിരുന്നതായും നാട്ടുകാർ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL