SignIn
Kerala Kaumudi Online
Friday, 23 October 2026 9.26 PM IST

കുട്ടിമോഷ്ടാക്കൾ പിടിയിൽ

ആലപ്പുഴ:ആഡംബര ബൈക്കുകൾ ലക്ഷ്യമിട്ട് അയൽ ജില്ലകളിൽ നിന്നെത്തിയ കുട്ടിമോഷ്ടാക്കൾ പിടിയിലായി. കൊല്ലം,പത്തനംതിട്ട ജില്ലകളിൽ നിന്നുള്ള നാലംഗ മോഷണസംഘമാണ് സൗത്ത് പൊലീസിന്റെ പിടിയിലായത്.കഴിഞ്ഞ ദിവസം സിവിൽ സ്റ്റേഷൻ ഭാഗത്തെ വർക്ക് ഷോപ്പ് പരിസരത്ത് വച്ചിരുന്ന ബൈക്കുകളിൽ നിന്ന് പെട്രോൾ ഊറ്റുന്നതിനിടെയാണ് സംഘം പൊലീസ് വലയിലായത്. കൊല്ലം ജില്ലയിലെ ശൂരനാട്, പത്തനംതിട്ട ജില്ലയിലെ മണ്ണടി എന്നിവിടങ്ങളിൽ നിന്നെത്തിയ കുപ്രസിദ്ധ ബൈക്ക് മോഷണ സംഘത്തിലെ കണ്ണികളാണിവർ.മോഷ്ടിക്കുന്ന ബൈക്ക് കടത്തികൊണ്ടുപോകാനാണ് പെട്രോൾ സംഭരിച്ചത്. കൊല്ലത്തെ വിവിധ സ്റ്റേഷനുകളിൽ ബൈക്ക് മോഷണക്കേസുകളിൽ പ്രതികളായ ഇവരെ കൊല്ലം പൊലീസിന് കൈമാറി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL